സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാര്‍ അംഗങ്ങളാകണം
തിരുവനന്തപുരം: സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ പദ്ധതികളില്‍ മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും അംഗങ്ങളായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 വയസില്‍ താഴെയുള്ള മുഴുവന്‍ ജീവനക്കാരും അടുത്ത വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലും സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലും നിര്‍ബന്ധമായും അംഗമാകണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം സര്‍ക്കാരിന്റെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് സ്കീമില്‍ അംഗത്വം ലഭിക്കുന്നതിന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് (എസ്.ഐ.എല്‍), ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി(ജി.ഐ.എസ്.) എന്നിവ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം മുതല്‍ ജി.പി.എ.ഐ.എസ് പദ്ധതിയില്‍ ചേരുന്നതിനു മുമ്പായി ജീവനക്കാരെല്ലാം എസ്.ഐ.എല്ലിലും ജി.ഐ.എസിലും ചേരേണ്ട അവസ്ഥയുണ്ട്.
ജീവനക്കാര്‍ ജി.പി.എ.ഐ.എസ് പദ്ധതിയില്‍ ചേരുന്നതിനു മുമ്പായി എസ്.എല്‍.ഐ, ജി.ഐ.എസ് പദ്ധതികളില്‍ അംഗത്വമെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."