വാളയാര്‍:പ്രതിഷേധത്തില്‍ പങ്കാളിയായി ടോവിനോയും; ഇങ്ങനെ പോയാല്‍ പുതുതലമുറ കണ്ടുനില്‍ക്കില്ലെന്ന് നടന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വാളായറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതിഷേധിച്ച് നടന്‍ ടൊവിനോ തോമസും. സംഭവത്തില്‍ പൊലിസിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലും പുറത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ് ബുക്കിലാണ് നടന്‍ കുറിപ്പിട്ടത്.
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്നത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസവും പ്രതീക്ഷയും പോകുമെന്ന് ടൊവീനോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുനിന്നേക്കില്ല. അവര്‍ പ്രതികരിക്കുമെന്നും ടൊവീനോ മുന്നറിയിപ്പ് നല്‍കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .
ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
actor tovino thomttas fb post on walayar rape case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."