ജസ്റ്റിസ് കര്ണന് ജയിലില്‍ പൂര്‍ണ സ്വാതന്ത്ര്യം
കൊല്‍ക്കത്ത: മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. കര്‍ണനെ കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ പ്രത്യേക സൗകര്യങ്ങളോടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ എന്നിവര്‍ ഇവിടെയായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ജയിലില്‍ എത്തിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് ഈ ജയിലുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ജയിലില്‍ മറ്റ് തടവുകാരില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ എത്തിയ അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് ശ്രീ അരബിന്ദോയെ പാര്‍പ്പിച്ച സെല്ലിലായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് 1940ല്‍ നേതാജി തടവില്‍ കിടന്ന സെല്ലിലെത്തി. ഇപ്പോഴും സുഭാഷ് സെല്‍ എന്നറിയപ്പെടുന്ന ഇവിടെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച അദ്ദേഹത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള സെല്ലാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."