HOME
DETAILS
MAL
ഓരോ ദിവസവും ശബരിമലയില്‍ സംഘടിക്കാന്‍ പ്രവര്‍ത്തര്‍ക്ക് നിര്‍ദ്ദേശം; ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്ത്
backup
November 19 2018 | 06:11 AM
പാലക്കാട്: ആചാരങ്ങള്‍ സംരക്ഷിക്കാനായി ഓരോദിവസവും പരമാവധി എണ്ണം പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമെന്ന് ബി.ജെ.പിയുടെ സര്‍ക്കുലര്‍. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തിയ്യതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദ്ദേശമുള്ളത്.
നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്ക് ചുമതല. സംഘ ജില്ലകളില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ സന്നിധാനത്ത് എത്തിക്കണം.
നിര്‍ദ്ദേശ പ്രകാരം സമരങ്ങള്‍ ഏകോപിപ്പിക്കേണ്ടത് നേതാക്കളാണ്. സമരം ഏകോപിപ്പിക്കാന്‍ നേതാക്കളുടെ ഫോണ്‍ നമ്പരും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."