പരീക്ഷാ നടത്തിപ്പ് കോളജ് വളപ്പില്‍; ബിഹാറില്‍ കൂട്ടക്കോപ്പിയടി
പട്ന: ബിഹാറില്‍ കോളജ് വളപ്പില്‍ പരീക്ഷ നടത്തിയതിനെ തുടര്‍ന്ന് കൂട്ടക്കോപ്പിയടി ആരോപണം. വിദ്യാര്‍ഥികള്‍ കൂട്ടമായിരുന്ന് പരസ്പരം നോക്കി എഴുതുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ബേട്ടിയാ നഗരത്തിലെ ബിഹാര്‍ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള രാം ലകന് സിങ് യാദവ് കോളജില്‍ ശനിയാഴ്ചയാണ് സംഭവം.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ചെറു ഗ്രൂപ്പുകളായാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളിടത്ത് ഇരുന്ന് പരസ്പരം നോക്കി എഴുതുന്നുണ്ട്.
ഇതിനിടെ കോളജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നതും വിവാദമായിട്ടുണ്ട്. 2000 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമേ കോളജിലുള്ളൂ. എന്നാല്‍ സര്‍വകലാശാല 5000 പേര്‍ക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ആര്.എല്‍.എസ്.വൈ കോളജാണ്.
പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ മതിയായ സൗകര്യമൊരുക്കാനായില്ലെന്നും പരീക്ഷ ഈ രീതിയില്‍ നടത്തേണ്ടിവന്നതിന്റെ കാരണം ഇതാണെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."