HOME
DETAILS
MAL
പൊലിസ് യൂണിഫോമിട്ട ഗുണ്ടായിസമാണ് സംസ്ഥാനത്ത് നടക്കുന്നത്: വി.എം സുധീരന്
backup
August 06 2016 | 06:08 AM
കൊല്ലം: സംസ്ഥാനത്ത് പൊലിസ് യൂണിഫോമിട്ട ഗുണ്ടായിസം നടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയിലും കൊല്ലത്തും നടന്ന സംഭവങ്ങള്‍ പൊലിസിന്റെ ഗുണ്ടായിസമാണ് തെളിയിക്കുന്നത്.
സര്‍ക്കാര്‍ എന്ന് തെളിയിക്കുന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് നടക്കുന്നില്ല. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ നിസംഗത പാലിക്കുകയാണ് സര്കകാര് ചെയ്യുന്നതെന്നും സുധീരന് പറഞ്ഞു. കശുവണ്ടി ഫാക്ടറി തുറക്കാത്തതിനു പിന്നില്‍ സ്വകാര്യ മുതലാൡമാരുമായുള്ള ഗൂഢാലോചനയാണെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."