HOME
DETAILS
MAL
ശബരിമലയില്‍ അറസ്റ്റിലായ 68 പേര് റിമാന്‍ഡില്‍
backup
November 19 2018 | 11:11 AM
പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് പൊലിസ് അറസ്റ്റു ചെയ്ത 68 പേര് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
റിമാന്‍ഡ് ചെയ്തവരെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.
അര്‍ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച 70 പേരെയാണ് പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. പിടിയിലായവരില്‍ നേരത്തെ പൊലിസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 15 പേരുമുണ്ട്.
നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."