വൃദ്ധമാതാവിനെ ആക്രമിച്ചു; കോണ്‍ഗ്രസ് നേതാവായ മകനെതിരേ കേസ്
കിളിമാനൂര്‍: വസ്തു സംബന്ധമായാ വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൃദ്ധ മാതാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ കിളിമാനൂര്‍ പൊലിസ് മകനായ ഡി.സി.സി മെമ്പര്‍ക്ക് എതിരേ കേസെടുത്തു.
തകരപ്പറമ്പ് കൃഷ്ണ വിലാസത്തില്‍ തകരപ്പറമ്പ് ചന്ദ്രന്‍ എന്നറിയപ്പെടുന്ന ജയചന്ദ്രനെ പ്രതിയാക്കിയാണ് കേസെടുത്തത്. മടവൂര്‍ തകരപ്പറമ്പ് കൃഷ്ണ വിലാസത്തില്‍ സരസ്വതി അമ്മ (73)യെ ക്രൂരമായി ആക്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.ചന്ദ്രന്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.
സരസ്വതി അമ്മയുടെ ഭര്‍ത്തവ് 34 വര്‍ഷമായി മരിച്ചിട്ട്. വസ്തു സംബന്ധമായി ഒരു തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.ഇത് സംബന്ധിച്ച് കോടതിയില്‍ സിവില്‍ വ്യവഹാരം നടക്കുകയാണ്. 5 ഏക്കറോളം വരുന്ന ഭൂമി ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നത്.
കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സരസ്വതി അമ്മ ഭയന്നു കഴിയുകയായിരുന്നു .അതുമൂലം മകനില്‍ നിന്നും സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ മാസം 19 നാണ് ചന്ദ്രന്‍ സരസ്വതി അമ്മയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതത്രെ .3 ദിവസം കേശവപുരം സി.എച്ച്.സിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."