HOME
DETAILS
MAL
പ്രതിരോധ നടപടികള്‍ ആരംഭിച്ചു
backup
June 24 2017 | 20:06 PM
ആറ്റിങ്ങല്‍: പകര്‍ച്ചപ്പനിക്കെതിരേ കര്‍ശന പ്രതിരോധ നടപടികള്‍ ആറ്റിങ്ങല്‍ ടൗണ്‍ പ്രദേശത്ത് ആരംഭിച്ചു. 31 വാര്‍ഡുകളിലായി 3000 ഓളം പേര് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ശനിയാഴ്ച ഡ്രൈഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചത്.
ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം.പ്രദീപ് നിര്‍വഹിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് എം.അനില്‍കുമാര്‍ അദ്ധ്യക്ഷനായി. എസ്.കൃഷ്ണനാശാരി, ഉഷ, ശിവകുമാര്‍ സംസാരിച്ചു. അമ്പിളി സ്വാഗതവും, വി.ആര്. ലഷ്മി നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നഗരസഭാ ചെയര്മാന് എം.പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."