വിദേശികളുടെ ലെവി അടുത്ത മാസം
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് മേല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വര്‍ധിപ്പിച്ച ലെവി ജൂലൈ മുതല്‍ നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ഓരോ കുടുംബനാഥനും ആശ്രിത വിസയിലുള്ള ഓരോ അംഗത്തിനും മാസത്തില്‍ 100 റിയാല്‍ വീതം ഫീസ് നല്‍കണമെന്നായിരുന്നു നേരത്തെ അധികൃതരെടുത്ത തീരുമാനം.
ഇത് ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് ഒന്നിച്ചായിരിക്കും അടക്കേണ്ടി വരിക. 100 റിയാല്‍ ഫീസ് 2020ല്‍ 400 റിയാലായി വര്‍ധിക്കും.
അടുത്ത മാസാദ്യം മുതല്‍ ആശ്രിത വിസയിലുള്ളവര്‍ക്ക് 100 റിയാല്‍ വീതമാണ് പ്രതിമാസം ലെവിയായി അടയ്ക്കേണ്ടത്. 2018 ജൂലൈ മുതല്‍ ഇത് 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കും.
ഇതോടൊപ്പം സഊദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സഊദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 200 റിയാല്‍ വീതമാണ് ലെവി അടക്കേണ്ടത്. അടുത്ത ജനുവരി ഒന്നു മുതല്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ലെവി ബാധകമാക്കുന്നതിനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."