സമൂഹനിര്‍മിതിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളും പങ്കാളികളാകണം: മന്ത്രി
വടകര: പഠിച്ചിറങ്ങിയവരും വിദ്യാര്‍ഥികളും അവര്‍ ആര്‍ജിച്ച മാനവശേഷി സമൂഹത്തിന്റെ വളര്‍ച്ചക്കായി വിനിയോഗിക്കണമെന്നും പ്രൊഫഷനല്‍ വിദ്യാരംഗത്തും കനത്ത മത്സരം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സമൂഹനിര്‍മിതിയില്‍ പങ്കാളികളാകാതെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കാന്‍ പാടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വടകര എന്‍ജിനീയറിങ് കോളജിലെ എം.സി.എ ബ്ലോക്കിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള കോളജുകളുടെ വികസനത്തിനായി 18.6 കോടി രൂപ സഹകരണ വകുപ്പ് നീക്കിവച്ചിട്ടുണ്ടെന്നും ബജറ്റിലും പ്ലാന്‍ഫണ്ടിലും ഉള്‍പ്പെടുത്തി കൂടുതല്‍ തുക ഇതിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ച സീറോ എമിഷന്‍ സോളാര്‍ വെഹിക്കിളില്‍ കയറിയാണ് മന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്.
മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷയായി. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഒ.എ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ പ്രകാശനം ചെയ്തു. കോളജ് സംബന്ധിച്ച് തയാറാക്കിയ വിഡിയോ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി റിലീസ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ നാരായണന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. ബാലറാം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ആനന്ദവല്ലി, മണിയൂര്‍ പഞ്ചായത്തംഗങ്ങളായ കെ.ടി.കെ മോളി, കെ.പി കുഞ്ഞിരാമന്‍, ടി.പി ഗോപാലന്‍, എം.കെ പ്രമോദ്, കൊളായി രാമചന്ദ്രന്‍, മുഹമ്മദലി, കെ.കെ ബാലന്‍, പി. ശ്രീധരന്‍, മിന്നു, ഡോ. ബി.വി മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."