HOME
DETAILS

കൈതച്ചെടികള്‍ പോയ് മറഞ്ഞു; കൈതോല ഉല്‍പ്പന്നങ്ങള്‍ അന്യമായി

  
backup
November 20 2018 | 02:11 AM

%e0%b4%95%e0%b5%88%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%ae%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: അരുവിയുടെ തീരങ്ങളിലും നദിക്കരകളിലും പുഴയോരങ്ങളിലും പാടങ്ങളുടെ വരമ്പുകളിലും സുലഭമായി കണ്ടിരുന്ന കൈത ചെടികള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ അവൂര്‍വ വസ്തുവായി. ഈ കൈതോലകളില്‍ നിന്ന് നിര്‍മിക്കുന്ന പായ്, വട്ടി, കുട്ട, ബാഗ് തുടങ്ങിയ വസ്തുക്കള്‍ക്ക് മുന്‍കാലങ്ങളില്‍ വിപണികളില്‍ ആവശ്യക്കാരേറെയായിരുന്നു. മുള്ളുകള്‍ നിറഞ്ഞ കൈതോലകള്‍ ശേഖരിച്ച് മുള്ളുകള്‍ മാറ്റി കീറി ഉണക്കിയോ തിളച്ച വെള്ളത്തില്‍ പുഴുങ്ങി ഉണക്കിയ ശേഷമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നത്. ഏറെ ഈടുറ്റ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ചെയ്തിരുന്നത്.
ഏറെ ശ്രമകരവും കഠിനവുമായ പണിയാണ് കൈതോല ഉല്‍പ്പന്ന നിര്‍മിതി. അതിന് വൈദഗ്ധ്യം നേടിയ തൊഴിലാളികളും വേണമായിരുന്നു. പുതിയ തലമുറയ്ക്ക് ഈ തൊഴിലിനോട് താല്‍പ്പര്യം ലേശവും ഇല്ലാഞ്ഞതിനാല്‍ കൈതോല ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ കിട്ടാതെ വന്നു. തുടര്‍ന്ന് കര്‍ഷകര്‍ കൈതച്ചെടികള്‍ വെട്ടി തീയിടുകയോ മണ്ണിനടിയില്‍ കുഴിച്ചിടുകയോ ഉണ്ടായി. മാത്രവുമല്ല കൈതോല കൂട്ടങ്ങള്‍ പാമ്പുകളുടെ ഈറ്റില്ലവുമായിരുന്നു. കൈതോല ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലത്തുകൂടി പോകുന്നവര്‍ക്ക് പാമ്പുകടിയേറ്റ് മരിച്ച കഥകള്‍ ഏറെ പറയുവാനുണ്ട് ഇന്നാട്ടുകാര്‍ക്ക്. ഇവയുടെ ഭീഷണി ഒഴിവാക്കുന്നതിനു വേണ്ടി കൈതോല ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങല്‍ പാടെ നശിപ്പിച്ച ചരിത്രവും കര്‍ഷകര്‍ പങ്കുവെക്കുന്നു.
കൈതോലകള്‍ ഉണങ്ങുന്നതിനു വേണ്ട ആസിഡ്-അമ്ലങ്ങള്‍ തളിച്ച് കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവ പൂര്‍ണമായും ഉണങ്ങും. തുടര്‍ന്ന് ഉടമകള്‍ അവയെ കത്തിച്ച് ചാരമാക്കും. അങ്ങനെ കൈതോല ചെടികളും ഉല്‍പ്പന്നങ്ങളും നാട്ടില്‍ നിന്നും വിപണികളില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കി. ഉല്‍പ്പന്നങ്ങളില്‍ വിവിധ നിറത്തിലുള്ള ചായങ്ങള്‍ പുരട്ടി അനേകം ഡിസൈനുകളില്‍ വിപണികളിലെത്തുമ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ചോദിക്കുന്ന വിലയും ലഭിച്ചിരുന്നു. അവ മാര്‍ക്കറ്റില്‍ ലഭ്യമല്ലാതെ വന്നപ്പോള്‍ ജനം കൈതോല ഉല്‍പ്പന്നങ്ങളെ പാടെ മറന്നു.
കൈതോല പായയില്‍ കിടന്നുറങ്ങിയാല്‍ വാതം തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാറില്ലന്ന് പഴമക്കാര്‍ പറയുന്നു. അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ല. ഔഷധ മൂല്യങ്ങളടങ്ങിയ ഈ പായയില്‍ കിടന്നാല്‍ സുഖകരമായ ഉറക്കം ലഭിക്കുമെന്നും ആധുനിക പായ ഉപയോഗിക്കു മ്പോള്‍ ഉറക്കത്തിന് പെടാ പാട് ഉണ്ടാകുന്നുവെന്നുമാണ് മുന്‍മുറകാരുടെ പരാതികള്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago