HOME
DETAILS
MAL
'വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം'
backup
June 24 2017 | 21:06 PM
പേരാമ്പ്ര: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ വൈദുതി ചാര്‍ജ് കൂടി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് മഹിമാ രാഘവന്‍ നായര്‍ അധ്യക്ഷനായി. ജൂലൈ 11ന് കോഴിക്കോട് നടക്കുന്ന ധര്‍ണയും മെമ്പര്‍ഷിപ്പ് വിതരണവും വിജയിപ്പിക്കാനും ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.സി രാധാകൃഷ്ണന്റെ ചരമ ദിനാചരണം ജൂലൈ 27ന് മേപ്പയ്യൂര്‍ ഇന്ദിരഭവനില്‍ നടത്താനും യോഗം തീരുമാനിച്ചു.
വി. കുഞ്ഞിക്കേളപ്പന്‍, എം. കുട്ട്യാലി, യു.കെ അശോകന്‍, പി.വി ലക്ഷ്മിക്കുട്ടിയമ്മ, ഇ. മാധവന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."