കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടസ്ഥലംമാറ്റം: ജീവനക്കാര്‍ക്കിടിയില്‍ അതൃപ്തി പുകയുന്നു
ഹരിപ്പാട്:കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റനടപടിയില്‍ ജീവനക്കാര്‍ക്ക് അതൃപ്തി. സംസ്ഥാന തലത്തിലും ജില്ല തലത്തിലും വിവിധ ഡിപ്പോ തലത്തിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും അടുത്ത കാലത്തെ കൂട്ടസ്ഥലമാറ്റത്തെയാണ് ജീവനക്കാര്‍ അതൃപ്തിയോടെ കാണുന്നത്.
മുന്‍പ് പാലിച്ചിരുന്ന സ്ഥലം മാറ്റ ചട്ടങ്ങളനുസരിച്ചല്ല ഇപ്പോള്‍ സ്ഥലം മാറ്റുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.സിങ്കിള്‍ ഡ്യൂട്ടി പാറ്റേണ്‍ വന്നതോടെ ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് ജീവനക്കാര്‍ക്ക് ഏറെ ബുദ്ധി മുട്ട് ഉണ്ടാക്കുന്നുണ്ടത്രേ. വനിത കണ്ടക്ടര്‍മാക്കാണ് ഇതിന്റെ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ദൂരെയുള്ള ഡിപ്പോകളില്‍ ഒന്നും തന്നെ ആവശ്യമായ താമസ സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതാണ് എതിര്‍പ്പിന് ഒരു കാരണം.
വനിത ജീവനക്കാര്‍ ജോലി കഴിഞ്ഞ് താമസിച്ചാണെങ്കിലും വീട്ടില്‍ തിരിച്ചു വരികയാണ് ചെയ്തിരുന്നത്.
കരുനാഗപ്പള്ളി ഡിപ്പോയിലെ രണ്ട് വനിതാ കണ്ടക്ടര്‍മാരെ കാഞ്ഞങ്ങാട്ടേക്കും കാസര്‍ഗോട്ടേക്കുമാണ് സ്ഥലം മാറ്റിയത്. ചേര്‍ത്തലയിലെ ചില ഡൈവര്‍മാരെ തിരുവനന്തപുരം ജില്ലയില്‍ പല ഭാഗത്തേക്കും സ്ഥലം മാറ്റി. ആലപ്പുഴയിലുള്ള രണ്ട് പേരെ ആലുവക്കും ഗുരുവായൂരിനും മാറ്റി. ഹരിപ്പാട്ട് നിന്ന് 10 പേരെ ഒരു മാസം മുന്‍പ് എടത്വായിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കായംകുളത്ത് നിന്നും നാല് ഡ്രൈവര്‍മാരെയും രണ്ട് കണ്ടക്ടര്‍മാരെയും എറണാകുളത്തേക്കും മാറ്റി. നേരത്തെ സിങ്കിള്‍ ഡൂട്ടി അല്ലാതിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം പ്രശ്‌നമില്ലാതെ കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നു സിങ്കിള്‍ ഡ്യൂട്ടിക്ക് ജീവനക്കാര്‍ക്ക്ഏറെ ഉത്തരവാധിത്വവും ജോലി കൂടുതലുമുണ്ട്. ഡിപ്പോയില്‍ നിന്നും ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ പകരം ജീവനക്കാനക്കാരെ നിയമിക്കുന്നില്ലെന്ന പ്രശ്‌നവുമുണ്ട്. ഇത് പ്രാദേശികമായി സര്‍വിസിനെ ബാധിക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതുമാണ് അനന്തര ഫലമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
മകരവിളക്ക് കാലമായതിനാല്‍ ശബരിമലക്ക് സര്‍വിസുകള്‍ അടിയന്തരമായി നടത്തേണ്ടതുണ്ട്. ഇതും പ്രാദേശിക സര്‍വിസിനെ ബാധിക്കുന്നു. ഇതിന് പരിഹാരമായി ഡിപ്പോകള്‍ക്ക് പുതിയ ബസുകള്‍ നല്‍കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും തയാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."