ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നവരുടെ അന്തിയുറക്കം സുരക്ഷയില്ലാതെ
പള്ളിക്കല്‍: പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന പൊലിസ് അധികാരികള്‍ അന്തിയുറങ്ങുന്നത് സുരക്ഷിതത്വമില്ലാത്ത പൊലിസ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ക്കുള്ളില്‍.
തേഞ്ഞിപ്പലം പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ദുരവസ്ഥ. എസ്.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ പലതും കാലപ്പഴക്കം കൊണ്ട് തകര്‍ന്ന നിലയിലാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്വാര്‍ട്ടേഴ്‌സുകളില്‍ കാര്യമായ അറ്റകുറ്റ പണികള്‍ പോലും ഇതുവരെ നടത്തിയിട്ടില്ല.
തകര്‍ന്ന മെയിന്‍ സ്ലാബിനുള്ളിലൂടെ മഴക്കാലത്ത് കെട്ടിടത്തിനുള്ളിലേക്ക് മഴവെള്ളം ചോര്‍ന്നൊലിക്കുന്നത് തടയാനായി കെട്ടിടത്തിന് മുകളില്‍ സിമന്റ് സീറ്റുകളിട്ട് നിര്‍മിച്ച മേല്‍ക്കൂരകള്‍ പലതും ഇപ്പോര്‍ തകര്‍ന്ന നിലയിലാണ്. പൊലിസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ചുറ്റും കാടുകള്‍ നിറഞ്ഞ നിലയിലാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യം മൂലം ക്വാര്‍ട്ടേഴ്‌സുകളില്‍ പകല്‍ സമയങ്ങളില്‍ പോലും ജനലുകളും വാതിലുകളും തുറന്നിടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കാട് വെട്ടി തെളിയിക്കാനോ തകര്‍ന്ന കെട്ടിടങ്ങള്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടത്താനോ ബന്ധപ്പെട്ടവര്‍ തയാറാവാത്തതിനാല്‍ ഇവിടെ താമസിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഏറെ ദുരിതമനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."