ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി
ചെറുവത്തൂര്‍: പിലിക്കോട് ഫൈന്‍ ആര്‍ട് സ് സൊസൈറ്റി മുറ്റത്ത് സ്ഥാപിക്കാന്‍ ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമ ഒരുങ്ങി. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് ഫൈബറില്‍ പ്രതിമ ഒരുക്കിരിക്കുന്നത്. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 30-ാം വാര്‍ഷികം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 28 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മഹാത്മജിയുടെ പ്രതിമ സ്ഥാപിക്കുന്നത്.
പ്രതിമ 20-ന് തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി പയ്യന്നൂരില്‍ നിന്നും പിലിക്കോട്ടേക്ക് കൊണ്ടുവരും. പെരുമ്പയിലും കരിവെള്ളൂരിലും സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് കാലിക്കടവില്‍ നിന്നും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അങ്കണത്തിലെത്തിക്കും.
22-ന് വൈകീട്ട് അഞ്ചിന് ഉമ്മന്‍ ചാണ്ടി ഗാന്ധി-നെഹ്‌റു പഠന കേന്ദ്രം ഉദ്ഘാടനവും മുന്‍ എം.എല്‍.എ കെ.എ.ചന്ദ്രന്‍ ഗാന്ധി പ്രതിമ അനാവരണവും നിര്‍യഹിക്കും.
26 മുതല്‍ 30 വരെ നാടകോത്സവവും നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16-ന് വൈകീട്ട് മൂന്നിന് നടക്കുന്ന സെമിനാറും കുടുംബസംഗമവും കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 23-ന് വൈകീട്ട് മൂന്നിന് വനിതാ സംഗമം ഡോ.ഫിലോമിന ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."