അപകടം വരുത്തി നിര്‍ത്താതെ പോയ ലോറി കണ്ടെത്തി
കാസര്‍കോട്: അപകടം വരുത്തി നിര്‍ത്താതെ പോയ ലോറി പൊലിസ് കണ്ടെത്തി.സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു. ലോറി ഡ്രൈവറായ തമിഴ്നാട് നാമക്കല്‍ സ്വദേശി യുവരാജിനെ (32)യാണ് കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് തളങ്കര ഖാസിലൈനിലെ മുജീബ് റഹ്മാന് (42) മരിക്കാനിടയായ സംഭവത്തിലാണ് ലോറി തമിഴ്നാട്ടില്‍ നിന്നും പൊലിസ് കണ്ടെത്തിയത്. ലോറി പൊലിസ് കസ്റ്റഡിയിലെടുത്തു.ഇക്കഴിഞ്ഞ 31 നു രാത്രിയാണ് മുജീബ് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചത്. കാസര്‍കോട് കറന്തക്കാട് വച്ചാണ് സംഭവം.
അപകടം നടന്നത് അറിഞ്ഞിട്ടും ഡ്രൈവര്‍ ലോറിയുമായി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പോയ ലോറി കണ്ടെത്താന്‍ പൊലിസ് വ്യാപകമായ അന്വേഷണം നടത്തി വരുകയായിരുന്നു. പാതക്കരികിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുകയും മറ്റു രീതിയിലുള്ള അന്വേഷണങ്ങളും നടത്തി വന്നിരുനിന്നു.
തമിഴ്നാട് രജിസ്ട്രേഷന് നമ്പറുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ലോറി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."