എസ്.വൈ.എസ് മദ്യവിരുദ്ധ ധര്‍ണ: താലൂക്കുകളില്‍ പ്രചാരണ കണ്‍വന്‍ഷന്‍ നടത്തി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി 29നു ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കുന്നതിനായി താലൂക്കുതലങ്ങളില്‍ പ്രചാരണ കണ്‍വന്‍ഷന്‍ നടന്നു. മഞ്ചേരി മേലാക്കം പള്ളിയില്‍ ചേര്‍ന്ന ടി.പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മജീദ് ദാരിമി വളരാട് ഉദ്ഘാടനം ചെയതു. കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, കെ. മുഹമ്മദലി മുസ്‌ലിയാര്‍, കെ. മൊയ്തീന്‍കുട്ടി മൗലവി, വി.ടി കുഞ്ഞാപ്പുട്ടി, ബഷീര്‍ ഫൈസി, അബ്ദുസ്സമദ് പുല്ലൂര്‍, ഹക്കീം ഹാജി കിടങ്ങഴി, അലവി മുസ്‌ലിയാര്‍ മത്തപ്പറ്റ, ജഅ്ഫര്‍ സഖാഫി, അബ്ദുര്‍റഹിമാന്‍ തോട്ടുപൊയില്‍, ശിഹാബ് പന്തല്ലൂര്‍, പി.പി ഹുസൈന്‍ മുസ്‌ലിയാര്‍, അബ്ലസ്സമദ് മുസ്‌ലിയാര്‍ സംസാരിച്ചു.
കൊണ്ടോട്ടി സീതി ഹാജി ഓഡിറ്റോറിയത്തില്‍ സയ്യിദ് ബി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.വി അബ്ദുല്‍ കരീം മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.എ ജബ്ബാര്‍ ഹാജി രൂപരേഖ അവതരിപ്പിച്ചു. സി.ടി മുഹമ്മദ് ഹുസൈന്‍ ബാഖവി, കുഞ്ഞാലന്‍കുട്ടി മാസ്റ്റര്‍, സൈതലവി ഫൈസി, അന്‍വര്‍, കെ.സി മാസ്റ്റര്‍, സിദ്ദീഖ്, അയ്യൂബ്, മജീദ് മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ്, സാദിഖ് നിസാമി, കെ.പി ബാപ്പു, എം.പി കടുങ്ങല്ലൂര്‍, കെ.സി ബാപ്പു സംസാരിച്ചു.
തിരൂര്‍ കൈതവളപ്പ് മദ് റസയില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ആലപ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, കെ.കെ അഷ്‌റഫ് ദാരിമി വെട്ടം, അബ്ദുര്‍റസാഖ് ഫൈസി, അബൂബക്കര്‍ ഫൈസി, സുഫ്‌യാന്‍ അമരിയില്‍, സി.കെ ഹിദായത്തുല്ല, ഹാറൂണ്‍ റഷീദ് മാസ്റ്റര്‍ സംസാരിച്ചു. മാര്‍ച്ച് പാന്‍ബസാര്‍ റിങ് റോഡ് പരിസരത്തുനിന്നാരംഭിക്കും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
നിലമ്പൂര്‍ താലൂക്കില്‍ നാലു മേഖലയിലും സംഗമങ്ങള്‍ ആരംഭിച്ചു. എടക്കര എം.ഐ.സി ഇസ്‌ലാമിക് സെന്ററില്‍ കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ബാരി ഫൈസി അധ്യക്ഷനായി. സലീം എടക്കര, കെ.കെ.എം അമാനുല്ല ദാരിമി, മച്ചിങ്ങല്‍ കുഞ്ഞു, പറമ്പില്‍ ബാവ ഹാജി, എം.ഹംസ ദാരിമി ചുങ്കത്തറ, കെ. ഹംസ ഫൈസി കൈപ്പിനി, ഉസ്മാന്‍ ഫൈസി കാരപ്പുറം, അനീസ് ഫൈസി മണിമൂളി, ഫസല്‍ ഫൈസി ചുങ്കത്തറ, മൊയ്തീന്‍ ഹാജി, ഇ.പി ബാപ്നു ഹാജി, ഇ. പോക്കര്‍ പൂളപ്പാടം, ഉസ്മാന്‍ മാസ്റ്റര്‍ മണിമൂളി, റഷീദ് മാസ്റ്റര്‍ എടക്കര, യൂസഫ് മാസ്റ്റര്‍ എടക്കര, ഹസ്സന്‍ ഹാജി വഴിക്കടവ് സംസാരിച്ചു. ചന്തക്കുന്ന് മര്‍കസില്‍ ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെമ്മല നാണി ഹാജി അധ്യക്ഷനായി. സലീം എടക്കര, ഹംസ ഫൈസി രാമംകുത്ത്, അക്ബര്‍ മമ്പാട് സംബന്ധിച്ചു. കാളികാവ്, വണ്ടൂര്‍ മേഖല സംഗമങ്ങള്‍ ഞായറാഴ്ച നടക്കും. താലൂക്ക് ഓഫിസ് മാര്‍ച്ച് 29നു രാവിലെ 9.30നു ചന്തക്കുന്ന് ബംഗ്ലാവ് റോഡില്‍നിന്ന് ആരംഭിക്കും.
പൊന്നാനിയില്‍ ചമ്രവട്ടം ഇസ്‌ലാമിക് സെന്ററിലും തിരൂരങ്ങാടി താലൂക്ക് ധര്‍ണയുടെ പ്രചാരണാര്‍ഥം ചെമ്മാട് ദാറുല്‍ഹുദായിലും പെരിന്തല്‍മണ്ണ താലൂക്ക് ധര്‍ണയുടെ പ്രചാരണാര്‍ഥം കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദിലും കണ്‍വന്‍ഷന്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."