HOME
DETAILS
MAL
ഹൈവേ പൊലിസ് പിന്തുടര്‍ന്ന യുവാവ് പുഴയില്‍ ചാടി
backup
June 24 2017 | 22:06 PM
നീലേശ്വരം: വാഹന പരിശോധനയ്ക്കിടെ ഹൈവേ പൊലിസ് പിന്തുടര്‍ന്ന യുവാവ് ബൈക്ക് ഉപേക്ഷിച്ച് പുഴയില്‍ ചാടി.നീലേശ്വരം മുണ്ടേമ്മാട് ഇന്നലെ വൈകിട്ടാണ് സംഭവം. ദേശീയ പാതയില്‍ പരിശോധന നടത്തുകയായിരുന്ന പൊലിസാണ് യുവാവിനെ പിന്തുടര്ന്നത്.
ദേശീയപാതയും പിന്നീട് കരുവാച്ചേരി-തോട്ടുമ്പുറം റോഡു വഴി മുണ്ടേമ്മാടു വരെയും പൊലിസ് യുവാവിനെ പിന്തുടര്ന്നു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോഴാണ് ബൈക്ക് ഉപേക്ഷിച്ചു പുഴയില്‍ ചാടിയത്. ഒടുവില്‍ നീന്തി മറുകര പറ്റുകയും ചെയ്തു.
മദ്യപിച്ചു വാഹനമോടിച്ചതിനാലാണു പിന്തുടര്‍ന്നതെന്നാണു പൊലിസ് ഭാഷ്യം. എന്നാല്‍ മദ്യപിച്ച ഒരാള്‍ക്കു പുഴ നീന്തിക്കടക്കാന്‍ കഴിയില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
വാഹനത്തെ പിന്തുടര്ന്നു പിടിക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കേ ഹൈവേ പൊലിസ് നടത്തിയ പിന്തുടര്ന്നുള്ള പരിശോധനയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."