HOME
DETAILS
MAL
ലബ്നാന്‍: ഹരീരി രാജിവയ്ക്കുന്നു
backup
October 29 2019 | 19:10 PM
ബൈറൂത്ത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ ലബ്നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിസന്നദ്ധത അറിയിച്ചു.
ആയിരക്കണക്കിനു വരുന്ന സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്നത്. ഇതനുസരിച്ച് രാജി സമര്‍പ്പിക്കാനായി താന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടുകയാണെന്ന് ഹരീരി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയി നേരിടുന്ന രാജ്യത്ത് അഴിമതിയും തൊഴിലില്ലായ്മയും പൊതുജന സേവനത്തിലെ പോരായ്മകളും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. രാജിസന്നദ്ധതയെ സമരക്കാര്‍ സ്വാഗതം ചെയ്തു. ഇത് തങ്ങളുടെ വിജയമാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."