അവര്‍ കൊട്ടിക്കയറിയത് കാണികളുടെ ഇടനെഞ്ചിലേക്ക്
തോമാട്ടുചാല്‍: ഒഴിഞ്ഞുമാറി തടയിടുന്ന കളരി മുറകളുടെ പ്രാവീണ്യം ആവാഹിച്ച് മത്സരാര്‍ഥികള്‍ കൈമെയ്മറന്ന് വേദിയില്‍ കൊട്ടിക്കയറിയപ്പോള്‍ കാണികളിലും ആവേശം കയറി. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ കോല്‍ക്കളി മത്സരങ്ങളാണ് കാണികളെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിച്ചത്. ബൈത്തോടെ ആരംഭിച്ച് ചൊറഞ്ഞ് കളി, ചൊറഞ്ഞ് കളി വെട്ടം, കൊടുത്തുപോക്ക്, ചാഞ്ഞടി, ചരിഞ്ഞടി, നില്പ്പോ ഒന്ന്, നില്പ്പോ രണ്ട്, നില്പ്പോ മൂന്ന് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയ കോല്‍ക്കളി ആസ്വാദകര്‍ക്ക് മികച്ച കാഴ്ചയൊരുക്കി. നാല് ടീമുകളായിരുന്നു ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നത്. എല്ലാവരും കളിമികവ് കൊണ്ട് കാണികളെ കൈയിലെടുത്തു. വേഗതയും താളവും കൊണ്ട് കാണികളെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കുട്ടികളുടേത്. ടീമുകളെല്ലാം കാണികളുടെ ഹൃദയത്തിലേക്ക് കൊട്ടിക്കയറിയപ്പോള്‍ ഫലപ്രഖ്യാപനം ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയും കാണികളുടെ മുഖത്ത് പ്രകടമായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 17 വര്‍ഷത്തെ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിന്റെ കുത്തക തകര്‍ക്കാന്‍ ഇത്തവണയും ആര്‍ക്കുമായില്ല.
മത്സരിച്ച എല്ലാ ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചെന്നത് മത്സരത്തിന്റെ വീറുംവാശിയും വെളിവാക്കുന്നതായിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മത്സരം കടുകട്ടിയായിരുന്നു മത്സരം. എന്നാല്‍ പിണങ്ങോടിന്റെ കരുത്തിനൊപ്പം കൊട്ടിക്കയറാന്‍ മറ്റ് ടീമുകള്ക്കൊന്നുമായില്ല. ഇവര്‍ക്കൊപ്പം മത്സരിച്ച മറ്റ് മൂന്ന് ടീമുകളും എ ഗ്രേഡോടെയാണ് വേദി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."