ഏകസിവില്‍കോഡ് വാദം മതേതരത്വത്തിന് വെല്ലുവിളി
ചുള്ളിയോട്: ബഹുസ്വര രാഷ്ട്രമായ ഇന്ത്യയില്‍ കോമണ്‍ സിവില്‍ കോഡ് കൊണ്ട് വരാനുള്ള അധികാരികളുടെ നീക്കം അപലപനീയവും മതേതരത്വത്തിന് കടക വിരുദ്ധവുമാണ്.
കേവലം മൂന്ന് മിനുറ്റ് മാത്രം നീണ്ട് നില്‍ക്കുന്ന ബാങ്ക് വിളിയെ നാല്‍കാലികളുടെ ശബ്ദത്തിന് ഉപമിച്ച മതേതരത്വത്തിന്റെ മുഖം മൂടി അണിഞ്ഞ നേതാവിന്റെ പ്രസംഗം സമൂഹം തിരിച്ചറിയണമെന്നും ആനപ്പാറ റെയ്ഞ്ച് ജംഇത്തുല്‍ മുഅല്ലിമീന്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ചുള്ളിയോട് മമ്പഉല്‍ ഉലൂം മദ്‌റസയില്‍ എസ്.വൈ.എസ് മേഖലാ പ്രസിഡന്റ് ഉമര്‍ നിസാമി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.സി അലി മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.എ നാസര്‍ മൗലവി വിഷയമവതരിപ്പിച്ചു. ഉമ്മര്‍ ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, മൊയ്തീന്‍ ഹാജി, മുഹമ്മദ് കുട്ടി ഫൈസി, സെക്രട്ടറി ഹംസ ഫൈസി, ചുള്ളിയോട് യൂനിറ്റ് വ്യാപാര വ്യവസായി പ്രസിഡന്റ് ടി.സി വര്‍ഗീസ്, സെക്രട്ടറി അബ്ദുല്‍ മജീദ്, ട്രഷറര്‍ കെ ബാബു, മുത്തലിബ് മുസ്‌ലിയാര്‍ സംസാരിച്ചു. മുഹമ്മദലി മുസ്‌ലിയാര്‍ സ്വാഗതവും ഉമര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."