HOME
DETAILS

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്ന് എസ്.പി ശിവ വിക്രം: ആദ്യം വെടിവെച്ചതും മാവോയിസ്റ്റുകളെന്ന്, നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

  
backup
October 30 2019 | 09:10 AM

maoist-attack-comment-s-p-shiva-vikram-30-10-2019

പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്ന് എസ്.പി ശിവ വിക്രമിന്റെ വിശദീകരണം. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് മാവോയിസ്റ്റുകളുടെ കയ്യിലുണ്ടായിരുന്നതെന്നും കീഴടങ്ങാനാണെങ്കില്‍ എന്തിനാണ് ഇത്രയും ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം നടന്ന തണ്ടര്‍ബോള്‍ട്ട് ഓപ്പറേഷനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത് എകെ 47തോക്കുകള്‍ ഉപയോഗിച്ചാണ്. വ്യാജ ഏറ്റുമുട്ടലാണോയെന്ന് അറിയാന്‍ പൊലിസ് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സാക്ഷികളോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ പറഞ്ഞു. റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ട് അവര്‍ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കള്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  7 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  28 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  32 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  37 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago