ബഗ്ദാദിയാണെന്ന് ഉറപ്പിക്കാന്‍ റെയ്ഡിനു മുന്‍പ് അടിവസ്ത്രം കട്ടെടുത്ത് ഡി.എന്‍.എ ടെസ്റ്റ് നടത്തി: എസ്.ഡി.എഫ്
ദമസ്‌കസ്: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയ കൊല്ലാന്‍വേണ്ടി യു.എസ് സൈന്യം റെയ്ഡ് നടത്തുന്നതിനു മുന്‍പ് ഡി.എന്‍.എ ടെസ്റ്റ് നടത്തി ഉറപ്പുവരുത്തിയിരുന്നുവെന്ന് സിറിയയില്‍ യു.എസ് സൈന്യത്തിനൊപ്പം ആക്രമണം നടത്തുന്ന കുര്‍ദ് സൈനിക വിഭാഗമായ എസ്.ഡി.എഫ്. റെയ്ഡിനു മുന്‍പ് ബഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചെടുക്കുകയും ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ഉറപ്പുവരുത്തുകയും ചെയ്തുവെന്നാണ് എസ്.ഡി.എഫ് ഉപദേഷ്ടാവ് പോലാറ്റ് കാനിന്റെ അവകാശവാദം.
ബഗ്ദാദിയെ ഇല്ലാതാക്കാന്‍ വേണ്ടി കുര്‍ദുകള്‍ സഹായകരമായ വിവരം നല്‍കിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
3 - Our own source, who had been able to reach Al Baghdadi, brought Al Baghdadi’s underwear to conduct a DNA test and make sure (100%) that the person in question was Al Baghdadi himself.
— بولات جان Polat Can (@PolatCanRojava) October 28, 2019
ബഗ്ദാദിനെ പിന്തുടരാന്‍ കഴിഞ്ഞ മെയ് 15 മുതല്‍ എസ്.ഡി.എഫ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാന്‍ പറഞ്ഞു. കിഴക്കന്‍ സിറിയയിലെ ദീര്‍ അസൂറില്‍ നിന്ന് ഇദ്‌ലിബിലേക്ക് ബഗ്ദാദി നീങ്ങിയത് ട്രാക്ക് ചെയ്തത് എസ്.ഡി.എഫ് ആണെന്നും കാന്‍ പറഞ്ഞു. ഇദ്‌ലിബിലാണ് ശനിയാഴ്ച ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. യു.എസ് സൈനികര്‍ അടുത്തെത്തിയതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."