കൊതുകു നശീകരണത്തിന് ബോധവല്‍ക്കരണ ശില്‍പവുമായി നെടുമണ്‍കാവ് രാധാകൃഷ്ണന്‍
കൊട്ടാരക്കര: വിവിധതരം പനികള്‍ പടര്‍ത്തുന്ന കൊതുകുകളെ ഉല്‍മൂലനം ചെയ്യുക എന്ന സന്ദേശമുയര്‍ത്തി ശില്‍പി നെടുമണ്‍കാവ് രാധാകൃഷ്ണന്‍.
ബോധവല്‍ക്കരണ ശില്‍പ്പ പ്രദര്‍ശനത്തിനായി ഇന്നലെയാണ് നെടുമണ്‍കാവ് രാധാകൃഷ്ണന്‍ ശില്‍പ്പവുമായി കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്റില്‍ എത്തിയത്. കാലപാശമായി മാറിയ കൊതുക് എന്നതായിരുന്നു ശില്‍പത്തിനു നല്‍കിയ പേര്.
ആഞ്ഞിലി തടിയില്‍ ഒന്നര മീറ്റര്‍ നീളമുള്ള ശില്‍പം. മനുഷ്യരുപത്തെ കൊതുക് കാര്‍ന്നു തിന്ന് മരണത്തിലേക്ക് നയിക്കുന്ന ജീവന്‍ തുളുമ്പുന്ന ശില്‍പ്പ പ്രദര്‍ശനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൊതുക് നിങ്ങളുടെ കാലനായേക്കാം, കൊതുകിനെ നശിപ്പിക്കുക, ജീവനെ രക്ഷിക്കുക, കൊതുക് നിവാരണം ജീവിത വൃതമാക്കുക എന്നി ആശയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രദര്‍ശനം.
പകര്‍ച്ചപ്പനിയുടെ വിവിധ രൂപങ്ങളായ, എച്ച് വണ്‍ എന്‍ വന്‍, ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചാവ്യാദികള്‍ പടര്‍ന്നു പിടിച്ച് നൂറുകണക്കിന് പേരാണ് മരിക്കുന്നത്.
ഇതിനെല്ലാം പരിഹാരം കൊതുക് നിവാരണ മാണെന്ന് ആളുകളെ ബോധ വല്‍ക്കരിക്കാനാണ് ശില്‍പം നിര്‍മിച്ച് പ്രദര്‍ശനം നടത്തുന്നതെന്ന് രാധാകൃഷ്ണന്‍ പറയുന്നു' ബോധവല്‍ക്കരണ സന്ദേശം എഴുതിയ ബോര്‍ഡും ശില്‍പ്പത്തോടൊപ്പം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കൊട്ടാരക്കര സ്വകാര്യബസ് സ്റ്റാന്റില്‍ നൂറുകണക്കിന് പേരാണ് പ്രദര്‍ശനം കാണാന്‍ എത്തിയത്. എത്തുന്നവര്‍ക്ക് പകര്‍ച്ചപ്പനി വരുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് നല്‍കാനും രാധാകൃഷ്ണന്‍ മറന്നില്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാധാകൃഷ്ണന്‍ പകര്‍ച്ച പനി ബോധവല്‍ക്കരണ ശില്‍പ പ്രദര്‍ശനം നടത്തി വരുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള പല വിഷയങ്ങളും ശില്‍പ രൂപത്തില്‍ അവതരിപ്പിച്ച് പ്രസക്തി നേടിയ വ്യക്തിയാണ് ഇരുമ്പ് പണിക്കാരനായ ശില്‍പി നെടുമണ്‍കാവ് രാധാകൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."