HOME
DETAILS

ഉത്തരമലബാറിനായി കൊച്ചിയില്‍ സംരംഭകത്വ സദസ്

  
backup
August 06 2016 | 19:08 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af


ടൂറിസം മേഖലയില്‍ ഏഴ് പദ്ധതികളിലായി 850 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം
സാങ്കേതിക മേഖലയില്‍ 100 കോടി വിദ്യാഭ്യാസ മേഖലയില്‍

രണ്ട് പദ്ധതികളിലായി 120 കോടി

ഹോട്ടല്‍, മാള്‍, ഷോപ്പിങ് കോംപ്ലക്‌സ്,

ആരോഗ്യ മേഖലകളിലായി 2610 കോടി
കൊച്ചി: ഉത്തരമലബാര്‍ വികസനത്തിനായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ജനപ്രതിനിധികളും കൊച്ചിയില്‍ ഒത്തുചേര്‍ന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഉത്തരമലബാര്‍ വികസനത്തിനായി സംരഭകത്വ സദസ് സംഘടിപ്പിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമലബാറിന്റെ വികസനത്തിനായി എന്‍.എം.സി.സി ആദ്യമായാണു കൊച്ചിയില്‍ സംരംഭത്വ സദസ് സംഘടിപ്പിച്ചത്. ഉത്തരമലബാര്‍ വികസനത്തിനു വേഗം കൂട്ടുന്ന ഒട്ടനവധി വികസന ഉറപ്പുകളും വ്യവസായികള്‍ മുന്നോട്ടുവച്ചു. സംരംഭത്വ സദസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാവുന്നതോടെ കണ്ണൂരുകാര്‍ക്കു കൊച്ചിയില്‍ സംരംഭകത്വ സദസ് നടത്തേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, കെ.കെ ശൈലജ, എം.പിമാരായ പി.കെ ശ്രീമതി, പി കരുണാകരന്‍, കെ.സി ജോസഫ് എം.എല്‍.എ, പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ യൂസഫലി, വി.പി.എസ് ഹെല്‍ത്ത് കെയര്‍ എം.ഡി ഡോ. ഷംഷീര്‍ വയലില്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍, കിയാല്‍ എം.ഡി വി തുളസീദാസ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എം അനിരുദ്ധന്‍, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ദുബൈ വെയ്ക്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ചേംബര്‍ പ്രസിഡന്റ് സുശീല്‍ ആറോണ്‍, അഡ്വ. ടി.കെ ആഷിഖ്, പി ഷാഹിന്‍ സംസാരിച്ചു.

മലബാറില്‍ മികച്ച വ്യവസായ
നിക്ഷേപം ഉണ്ടായില്ല:
മുഖ്യമന്ത്രി
മികച്ച വ്യവസായ നിക്ഷേപങ്ങള്‍ മലബാറില്‍ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ തുടക്കമിട്ട കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ ഇത്രയും കാലം വേണ്ടിയിരുന്നോ എന്നു നമ്മള്‍ ചിന്തിക്കണം. കൊയിലാണ്ടി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ളവര്‍ക്കും കുടകില്‍ നിന്നുള്ളവര്‍ക്കും ഏറ്റവും എളുപ്പത്തില്‍ ആശ്രയിക്കാന്‍ പറ്റുന്നതു കണ്ണൂര്‍ വിമാനത്താവളത്തെയായിരിക്കും. അനുബന്ധ റോഡുകള്‍ക്കു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. അനുബന്ധ വികസനം ഉറപ്പാക്കാന്‍ വിമാനത്താവളത്തിനടുത്ത് സ്ഥലലഭ്യത വേണം. ഇത് ഇപ്പോഴേ കണ്ടെത്തണം. അഴീക്കല്‍ തുറമുഖം നല്ലനിലയില്‍ അതിവേഗം പൂര്‍ത്തിയാക്കും. തലശ്ശേരി-മൈസൂരു റെയില്‍പാതയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബേക്കല്‍ വിനോദസഞ്ചാര കേന്ദ്രവും മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചും വികസിപ്പിക്കും. ഊട്ടിയെ വെല്ലുന്ന കാലവസ്ഥയുള്ള പൈതല്‍മലയ്ക്കും നല്ല സാധ്യതയാണ്. പാല്‍ച്ചുരം, കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട്, റാണിപുരം, ആറളം, ഏഴിമല എന്നിവയും വികസിപ്പിക്കാനാകും.

വിമാനത്താവളത്തിനു മുന്നില്‍ ഹോട്ടല്‍ പണിയും: യൂസഫലി
കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ ഹോട്ടല്‍ സമുച്ചയം പണിയുമെന്നു പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലി. അതിനെച്ചൊല്ലി വിവാദമൊന്നും ഉണ്ടാക്കരുത്. കേരളത്തില്‍ നിക്ഷേപം നടത്തണമെന്നു പറയുന്നതിനു മുമ്പ് എന്തുകൊണ്ട് നിക്ഷേപം വരുന്നില്ലെന്നു കൂടി ചിന്തിക്കണം. 6000 ജീവനക്കാര്‍ ജോലിചെയ്യുന്ന കൊച്ചിയിലെ ലുലു മാള്‍ കെട്ടിപ്പൊക്കാന്‍ നേരിട്ട ബുദ്ധിമുട്ട് തനിക്കറിയാം. 10000 പേര്‍ക്കു ജോലി ലഭിക്കാവുന്ന കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടം പണിയാന്‍ ശ്രമം തുടങ്ങിയിട്ടു രണ്ടരവര്‍ഷമായി. കോഴിക്കോട് കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ രണ്ടുവര്‍ഷമായി കാത്തിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ മാറ്റിയിട്ടും 1947ലെ കൊളോണിയല്‍ നിയമം ഇവിടെ മാറ്റപ്പെടാതെ കിടക്കുകയാണ്.

ചിറകരിയാന്‍ പലരും
ശ്രമിച്ചു: മന്ത്രി ജയരാജന്‍
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ പലരും ശ്രമിച്ചതായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഇടതുമുന്നണിയുടെ ദീര്‍ഘവീക്ഷണം കൊണ്ടാണു പ്രവൃത്തി വേഗത്തിലാക്കാന്‍ സാധിച്ചത്. ജില്ലയിലെ കടലോര മേഖലകള്‍ കേന്ദ്രീകരിച്ച് ടൂറിസത്തിന് ഒട്ടനവധി സാധ്യതയുണ്ട്. മാഹി, തലശ്ശേരി, ധര്‍മടം, എടക്കാട്, പയ്യാമ്പലം, അഴീക്കല്‍, രാമന്തളി, ഏഴിമല കേന്ദ്രീകരിച്ചാണു ടൂറിസത്തിനു സാധ്യത. പരിമിതികള്‍ക്കുള്ളില്‍ നിന്നാണു പൈതല്‍മല വികസനം. പുരളിമല ചിത്രവട്ടം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി ഉയര്‍ത്താനാകും.

വിമാനത്താവളം 80 ശതമാനം പൂര്‍ത്തിയായി: വി തുളസീദാസ്
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം.ഡി വി തുളസീദാസ്. അടുത്ത വേനല്‍ക്കാല സീസണില്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനു കേന്ദ്രാനുമതി ലഭിക്കണം. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായ 3050 മീറ്റര്‍ റണ്‍വേ എല്ലാ വിമാനങ്ങള്‍ക്കും പര്യാപ്തമാണ്. ഗള്‍ഫ് സെക്ടറിലാണ് ഏറ്റവും കൂടുതല്‍ സര്‍വിസ് ഉണ്ടാവുക. ഭാവിയില്‍ സാധ്യത കണ്ടെത്തിയാണു റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. വൈകാതെ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി, കുടക് മേഖലയിലുള്ളവര്‍ക്കും കണ്ണൂരില്‍ എത്താനാകും. പ്രതിദിനം രണ്ടു ബോയിങ് 777 വിമാനം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ തയാറാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ എന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും പ്രതിദിനം സര്‍വിസിന്റെ എണ്ണമറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കു മികച്ച റോഡുകളും റെയില്‍വേ ലൈനും ഒരുക്കിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധയുണ്ടാകും. 20 ടണ്‍ കാര്‍ഗോ കയറ്റിയയക്കാന്‍ പറ്റുന്ന ബോയിങ് 777 വിമാനം എത്തുന്നതോടെ ചരക്ക് കയറ്റുമതിക്കും സാധ്യത ഏറെയാണ്. കാര്‍ഗോ കോംപ്ലക്‌സ് വിമാനത്താവള ഉദ്ഘാടന സമയത്ത് പൂര്‍ത്തിയാക്കും. മീറ്റ് പ്രോസസ്സിങ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, ഫ്‌ളൈറ്റ് കിച്ചന്‍ എന്നിവ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കും.

വിമാനത്താവളം ഉത്തരമലബാറിന്റെ വളര്‍ച്ചാ സെന്ററാകും: കലക്ടര്‍
ഉത്തരമലബാറിന്റെ വളര്‍ച്ചാസെന്ററായി കണ്ണൂര്‍ വിമാനത്താവളം മാറുമെന്നു കലക്ടര്‍ പി ബാലകിരണ്‍. റണ്‍വേ 4000 മീറ്ററാക്കുന്നതോടെ ഉത്തരമലബാര്‍ വികസനത്തിനു വേഗത കൈവരും. അഴീക്കല്‍ തുറമുഖവും വരുന്നതോടെ കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍ തമ്മില്‍ കണക്ടിവിറ്റി ഉണ്ടാകും. ജില്ലയിലെ ദേശീയപാതാ വികസനത്തിനായി ഈ വര്‍ഷത്തിനകം മുഴുവന്‍ സ്ഥലമെടുപ്പും പൂര്‍ത്തീകരിക്കും. വിമാനത്താവളത്തിലേക്കുള്ള നാലുവരി പാതയ്ക്കായി പ്രാരംഭ നടപടി തുടങ്ങി. മട്ടന്നൂരില്‍ 1000 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നുണ്ട്. ജില്ലയില്‍ കണ്ടല്‍ ടൂറിസത്തിനും സാധ്യത ഏറെയാണ്.

തടസം നീക്കാന്‍
സര്‍ക്കാരിന് ഉത്തരവാദിത്വം: പി.കെ ശ്രീമതി
വ്യവസായ സംരംഭകവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നു പി.കെ ശ്രീമതി എം.പി. വടക്കേമലബാറിലെ കൈത്തറി ഉള്‍പ്പെടെയുള്ള കയറ്റുമതി രംഗം ശക്തമാവണം. വ്യവസായവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി പഠിക്കാന്‍ സര്‍ക്കാര്‍ തയാറാവം. അതിനുള്ള സന്നദ്ധത സര്‍ക്കാരിനുണ്ട്.

വികസനം ഇപ്പോള്‍ തോന്നിയതു
നന്നായി:
കെ.സി ജോസഫ്
വികസനം വേണമെന്നു തോന്നേണ്ട ആളുകള്‍ക്ക് ഇപ്പോളതു തോന്നിയതു നന്നായെന്നു കെ.സി ജോസഫ് എം.എല്‍.എ. നമുക്ക് നിക്ഷേപിക്കാന്‍ വലിയ നിക്ഷേപകര്‍ കേരളത്തില്‍ തന്നെയുണ്ട്. കേരളത്തില്‍ അനാവശ്യ സമരങ്ങള്‍ വേണമോയെന്നു രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണം. അഭിപ്രായ സമന്വയമാണു നമുക്കാവശ്യം. പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തണമെന്നും കെ.സി ജോസഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago