HOME
DETAILS
MAL
ആര്.എസ്.എസിനെ താലിബാനോടുപമിച്ച് സി.പി.എം
backup
November 21 2018 | 19:11 PM
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആര്.എസ്.എസിനെ താലിബാന്, ഖലിസ്താന്‍ തീവ്രവാദികളോട് ഉപമിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അക്രമാസക്ത പ്രതിഷേധ പരിപാടി നടത്തുന്ന സംഘ്പരിവാറിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് രാമചന്ദ്രന് പിള്ളയും സംഘ്പരിവാറിനെതിരേ പ്രതികരിച്ചത്.
അതേസമയം, സി.പി.എം നേതാക്കളുടെ പരാമര്‍ശത്തിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."