HOME
DETAILS
MAL
സദാചാരവും വസ്ത്രധാരണ രീതിയും ജനങ്ങളെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
backup
October 30 2019 | 19:10 PM
ബെയ്ജിങ്: നാട്ടിന്‍പുറങ്ങളിലെ വിവാഹ പരിപാടികളില്‍ ആര്‍ഭാടം ഒഴിവാക്കുന്നതു മുതല്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വരെ വിശദീകരിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൗരന്മാര്ക്ക് ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈയാഴ്ച പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ ഓണ്‍ലൈന്‍ അശ്ലീലത ഒഴിവാക്കണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ, കുട്ടികളെ വളര്‍ത്തേണ്ട രീതി, പൊതു അവധിദിനങ്ങള്‍ ആഘോഷിക്കേണ്ടതെങ്ങനെ എന്നിവയെല്ലാം പാര്‍ട്ടി പൊതുജനങ്ങളെ പഠിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."