രാഷ്ട്രീയമില്ലാതെ സലിംകുമാര്‍ വിളിച്ചു; ഒരേവേദിയില്‍ കെ.സുധാകരനും പി.ജയരാജനും
പയ്യന്നൂര്‍: വിശേഷണങ്ങള്‍ക്കപ്പുറം ശൈലികൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അതികായരായ കെ. സുധാകരനും പി.ജയരാജനും ഒരേവേദിയില്‍. സിനിമാതാരം സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'കറുത്ത ജൂതന്‍' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. സലിംകുമാറിനോടുള്ള സൗഹൃദമാണ് ഇരുവരെയും ഒരേ വേദിയിലെത്തിച്ചത്. ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോഴും ജയരാജനുമായി വേദി പങ്കിടുന്നതിനു ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ രാഷ്ട്രീയവും കണ്ണൂര്‍ ലോബിയും സെന്‍സേഷനു വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ് കണ്ണൂരെന്നും പി.ജയരാജന്‍ പറഞ്ഞു. കെ.സുധാകരനും പി.ജയരാജനും ഒരേ വേദിയിലെത്തുമോയെന്ന കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചതായും സിനിമയുടെ തുടക്കം കണ്ണൂരിലെ രണ്ടു സിംഹങ്ങള്‍ തന്നെ നിര്‍വഹിക്കണമെന്ന ആഗ്രഹമാണ് സഫലമായതെന്നും സലിംകുമാര്‍ പറഞ്ഞു. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം പി.ജയരാജനും ആദ്യ ക്ലാപ്പ് കെ.സുധാകരനും നിര്‍വഹിച്ചു. സിനിമയില്‍ എം.എല്‍.എ ആയി അഭിനയിക്കുന്ന ടി.എന്‍.പ്രതാപന്‍ ആദ്യ സീനില്‍ അഭിനയിച്ചു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ടി.ഐ മധുസൂദനന്‍, പി.സന്തോഷ്, സിനിമാതാരങ്ങളായ ഉഷ, സുബീഷ് സുധി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."