ട്രാന്‍സ്ജന്‍ഡേഴ്സിന് സംവരണം: സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ട്രാന്‍സ്ജന്‍ഡേഴ്സിന് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സംവരണം അനുവദിക്കണമെന്ന ഹരജിയില്‍ ഹെക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ട്രാന്‍സ് ജന്‍ഡേഴ്സിന് സര്‍ക്കാര്‍ സര്‍വിസില്‍ തൊഴില്‍ സംവരണവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സംവരണവും അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലും സംവരണം അനുവദിക്കണെമെന്നു ഹരജിക്കാരന് ആവശ്യപ്പെട്ടു.
പാലക്കാട് വാണിയംകുളം സ്വദേശിയായ കബീര്‍ എന്ന ട്രാന്‍സ് ജന്‍ഡര്‍ ആണ് പൊതുതാല്പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ചില സര്‍വകലാശാലകള്‍ നടപടി തുടങ്ങി വെച്ചിട്ടുണ്ടെങ്കിലും ഏകീകൃത നടപടി ആയിട്ടില്ലന്ന് ഹരജിക്കാര്‍ ചുണ്ടിക്കാട്ടി. ട്രാന്‍സ് ജന്‍ഡേഴ്സിന് സംവരണം നല്കാന് 2014 ലെ നെല്‍സ കേസില്‍ സുപ്രീം കോടതിയുടെ വിധി ഉണ്ടെന്നും സംസ്ഥാനത്ത് ഇത് നടപ്പാക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."