മേലതി വാര്‍ഡ് ഇനി മുതല്‍ 'ക്ലീന്‍ ഗ്രീന്‍'
പാലക്കാട്: ഹരിതകേരളം ശുചിത്വമിഷന്‍ എന്നിവയുടെ ഏകോപനത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ക്ലീന്‍ ഗ്രീന്‍' പദ്ധതിയുടെ ഭാഗമായി പിരായിരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രളയം മൂലം തകര്‍ന്ന റോഡുകള്‍, കുളങ്ങള്‍, തോടുകള്‍, നാട്ടുവഴികള്‍ എന്നിവ പൂര്‍വസ്ഥിതിയിലാക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രകൃതിക്ഷോഭ ബാധിത പ്രദേശങ്ങളില്‍ മഴവെള്ളച്ചാല്‍ നിര്‍മാണ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് 21ാം വാര്‍ഡായ മേലതി കേരളപിറവി ദിനത്തില്‍ പഞ്ചായത്തിലെ ക്ലീന്‍ ഗ്രീന്‍ വാര്‍ഡായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വാര്‍ഡിലെ തോടുകള്‍, കുളങ്ങളുടെ വശങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ശുചീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 12ന് തുടങ്ങിയ ശുചീകരണ പ്രവൃത്തികള്‍ നവംബര്‍ ആദ്യവാരമാണ് പൂര്‍ത്തിയായത്. 50 തൊഴിലാളികള്‍ 1084 തൊഴില്‍ദിനങ്ങള്‍ കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പുറമെ പുളിയപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വൊളന്റിയര്‍മാരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. മേലതി വാര്‍ഡിനെ എന്‍.എസ്.എസിന്റെ ദത്ത് ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ വൊളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വാര്‍ഡിലെ ഓരോ വീടുകളിലും പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍കരണം നടത്തുകയും വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് മേലതി വാര്‍ഡ് ക്ലീന്‍ ഗ്രീനായതെന്ന് പിരായിരി പഞ്ചായത്ത് പ്രസിഡന്റ് കെ. കല്യാണി പറഞ്ഞു. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."