ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; തുടരുന്ന കാര്യം പൊലിസ് തീരുമാനിക്കും
നിലയ്ക്കല്‍: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. തുടരണോയെന്ന കാര്യത്തില്‍ പൊലിസ് തീരുമാനമെടുക്കും. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിയുമായി സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് വരികയാണ്.
സന്നിധാനം,പമ്പ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലായിരുന്നു നിരോധനാജ്ഞ. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു
കൂടാതെ പമ്പയില്‍ രാത്രികാല നിയന്ത്രണം പൊലിസ് നീക്കി. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുള്ള നിയന്ത്രണവും എടുത്തു കളഞ്ഞിട്ടുണ്ട്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ ആണ് പൊലിസിന്റെ നടപടി.
ശബരിമല നട രാത്രി പതിനൊന്നു മണിക്ക് അടക്കുന്നതിനാല്‍ ഒന്‍പതു മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണി വരെ ആയിരുന്നു നിയന്ത്രണം. ഇതിനോടൊപ്പം നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്.
പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പകല്‍ നിയന്ത്രണം നേരത്തെ പൊലിസ് നീക്കിയിരുന്നു. രാവിലെ 11. 30 മുതല്‍ 2 മണി വരെയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണം. എന്നാല്‍ സുരക്ഷാ പരിശോധനകളുടെ കാര്യത്തില്‍ വിട്ടു വീഴ്ച പാടില്ലെന്ന നിര്‍ദേശവും ഉന്നത ഉദ്യോഗസ്ഥര്‍ പൊലിസിന് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."