HOME
DETAILS

കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ കേരളത്തിന്റെ പുതിയ പദ്ധതി

  
backup
June 25 2017 | 22:06 PM

%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d

തിരുവനന്തപുരം: കേരളത്തിലെ കശുവണ്ടി വ്യവസായത്തെ രക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 15 ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം 28, 29 തിയതികളില്‍ തിരുവനന്തപുരത്ത് ചേരും.
സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്യുക, അതു വഴി തൊഴിലാളികള്‍ക്ക് വര്‍ഷം ചുരുങ്ങിയത് 300 ദിവസത്തെ ജോലി ഉറപ്പുനല്‍കുക, പരമാവധി കുറഞ്ഞ വിലയില്‍ തോട്ടണ്ടി ലഭ്യമാക്കുക, കേരളത്തില്‍ കശുമാവ് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തുക, ഇന്ത്യയുടെ കശുവണ്ടി കയറ്റുമതി വരുമാനം 6,000 കോടി രൂപയില്‍ നിന്ന് 9,000 കോടി രൂപയായി വര്‍ധിപ്പിക്കുക, കശുവണ്ടി വികസന കോര്‍പറേഷനെയും കാപ്പക്‌സിനെയും ലാഭത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം വിളിക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഗുണനിലവാരമുള്ള തോട്ടണ്ടി മുടങ്ങാതെ ലഭിച്ചാലേ വ്യവസായം നിലനിര്‍ത്താന്‍ കഴിയൂ. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭാഗികമായ യന്ത്രവല്‍ക്കരണവും പരിസ്ഥിതി സൗഹൃദമായ സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കലും വ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ ആവശ്യമാണ്.
28ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്യും. ഐവറി കോസ്റ്റ്, ഗിനിയ ബിസ്സു, നൈജീരിയ, ബെനിന്‍, ഘാന, ബുര്‍ക്കിനോ ഫാസോ, സെനഗല്‍, ഗിനിയ, മാലി, ടോഗോ, ഗാംബിയ, ടാന്‍സാനിയ, മൊസാംബിക്ക്, കെനിയ, മഡഗാസ്‌കര്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും മറ്റു നയതന്ത്ര പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago
No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago