HOME
DETAILS
MAL
വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസം; പതിവിനു വിപരീതമായി പൂര്‍ണബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍
backup
November 22 2018 | 11:11 AM
ന്യൂഡല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തില്‍ പതിവിനു വിപരീതമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക.
കാലാവധി കഴിയുന്ന സര്‍ക്കാര്‍ കീഴ്‌വഴക്കം അനുസരിച്ച് വോട്ട് ഓണ്‍ അക്കൗണ്ടാണ് പാസാക്കുന്നത്. എന്നാല്‍ ഇത്തവണ പതിവിനു വിപരീതമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണു ധനമന്ത്രാലയം തയറാകുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തുകളയച്ചിട്ടുണ്ട്. നവംബര്‍ 30 നകം ഇവ ലഭ്യമാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."