HOME
DETAILS
MAL
ഡെങ്കിവൈറസ്: പഠനം നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം
backup
June 25 2017 | 22:06 PM
മുംബൈ: ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകളെക്കുറിച്ച് പഠനം നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചു. ഡെങ്കി വൈറസ് ചിലരില്‍ മാരകമാകുകയും ചിലരില്‍ മാരകമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഠനം നടത്താന്‍ തീരുമാനിച്ചത്. പെട്ടെന്നുണ്ടാകുന്ന അസ്വസ്ഥതകള്‍, കഠിനമായ തലവേദന, മസിലുകള്‍, കൈ-കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസാണ് മലേറിയ വൈറസും സിക വൈറസുമെല്ലാം. ഈ സാഹചര്യത്തിലാണ് ഇവയെക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് സംഘത്തലവനായ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടറായ ജയന്തി ശാസ്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."