ജമ്മു& കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി കാണിച്ച് ഇന്ത്യയുടെ പുതിയ ഭൂപടം
ന്യൂഡല്‍ഹി: ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ സൂചിപ്പിക്കുന്ന പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. നേരത്തെ പാക് അധീന കശ്മീര്‍ (പി.ഒ.കെ) എന്നു രേഖപ്പെടുത്തിയിരുന്ന സ്ഥലവും ഒരു മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി ഔദ്യോഗികമായി നിലവില്‍ വന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ മാപ്പ് പുറത്തുവിട്ടത്. ജമ്മു ആന്റ് കശ്മീരിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരിഷ് ചന്ദ്ര മര്‍മുവും ലഡാക്കിന്റെ പ്രഥ ലഫ്റ്റനന്റ് ഗവര്‍ണറായി രാധ കൃഷ്ണ മാത്തൂറും ചുമതലയേറ്റിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി ചുരുങ്ങി. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി വര്‍ധിക്കുകയും ചെയ്തു.
ഓഗസ്റ്റ് അഞ്ചിനാണ് പ്രതിഷേധങ്ങളൊന്നും വകവയ്ക്കാതെ ജമ്മു കശ്മീര്‍ അനുഭവിച്ചുവന്നിരുന്ന 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്ന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."