ഗസയില്‍ ഇസ്റാഈലി ആക്രമണം; ഒരു മരണം
ഗസ: ഇടവേളക്കുശേഷം ഗസ മുനമ്പില്‍ ഇസ്റാഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 27കാരനായ അഹ്മദ് അല്‍ ശഹ്രിയാണ് കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസിനു കീഴിലുള്ള സൈനിക ഔട്ട്പോസ്റ്റുകളെയും പരിശീലനകേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസയില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ട് 10 റോക്കറ്റുകള്‍ ഇസ്റാഈലിനു നേരെ തൊടുത്തുവിട്ടതായി ഇസ്റാഈല്‍ സൈന്യം പറഞ്ഞ ശേഷമാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഗസയിലെ സായുധ സംഘങ്ങള്‍ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
2007ല്‍ ഗസ ഹമാസിന്റെ നിയന്ത്രണത്തിലായ ശേഷം ഇസ്റാഈല്‍ ഇടയ്ക്കിടെ ഇവിടേക്ക് ആക്രമണം നടത്താറുണ്ട്. ഗസയിലേക്കുള്ള പാതകള്‍ ഇസ്റാഈലും ഈജിപ്തും അടച്ചതോടെ പ്രദേശം കടുത്ത പട്ടിണിയുടെ പിടിയിലാണ്. ഹമാസിന് ആയുധങ്ങള്‍ എത്തുന്നത് തടയാനാണ് ഉപരോധമെന്നാണ് ഇസ്റാഈല്‍ പറയുന്നത്. അതേസമയം, മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഇവിടേക്ക് എത്തുന്നത് ഇസ്റാഈല്‍ തടയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."