പ്രസ്താവനകളില്‍ വിയോജിപ്പും സമൂഹമാധ്യമങ്ങളില്‍ യോജിപ്പും; മോദിയുടെ യു.എസ് സന്ദര്‍ശനത്തില്‍ നിരാശമാത്രം: കോണ്‍ഗ്രസ്
വാഷിങ്ടണ്‍: മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് നിരാശ മാത്രമാണെന്ന് കോണ്‍ഗ്രസ്. ഇരുവരും തമ്മിലുള്ള ചര്‍ച്ചകളില്‍ ഓര്‍മിക്കാനായി ഒന്നുമില്ല. പതിവുപല്ലവികള്ക്കപ്പുറം കൂടിക്കാഴ്ചയില്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പോസ്റ്റ് ചെയ്ത ഒമ്പത് ട്വീറ്റുകളില്‍ ഒന്നില്‍പ്പോലും മോദിയുമായുള്ള ചര്‍ച്ചയിലെ വിഷയങ്ങളില്ല. അതുപോലെ ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്തമായി ഇറക്കിയ പ്രസ്താവനയിലും അഭിപ്രായ ഭിന്നതകളാണ് പ്രകടമായിട്ടുള്ളത്.
മോദി ആഗോള ഭീകരവാദത്തിനെതിരേ ഒരുമിച്ചു പോരാടുമെന്ന് പറഞ്ഞപ്പോള്‍ ട്രംപ് ഉപയോഗിച്ച വാക്ക് മുസ്ലിം തീവ്രവാദം എന്നാണ്. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദത്തിനെതിരേ പോരാടുന്ന ഇന്ത്യന്‍ നിലപാടില്‍ നിന്നും വ്യത്യസ്തമാണ് ട്രംപിന്റെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ താനും മോദിയും ലോകനേതാക്കളെന്ന വാക്കുകളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യക്കാന് പ്രതീക്ഷയോടെ കാത്തിരുന്ന എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരുടെയും ചര്‍ച്ചയില്‍ വിഷയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."