മൂന്നാര്‍ വിഷയത്തില്‍ ഉന്നതതല യോഗം നടക്കും; റവന്യൂ മന്ത്രി ബഹിഷ്കരിക്കും
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ അറിയിക്കാതെ റവന്യൂ സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കേണ്ടെന്നു സി.പി.ഐ തീരുമാനം. പാര്‍ട്ടി പ്രതിനിധികള്‍ ആരും പങ്കെടുക്കേണ്ടതില്ലെന്നാണ് സി.പി.ഐ തീരുമാനം.
ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രി വിളിക്കാന്‍ നിര്‍ദേശിച്ച ജൂലൈ ഒന്നിനു തന്നെയാണ് റവന്യൂ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.
മൂന്നാറില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മന്ത്രി എം.എം.മണി ഉള്‍പ്പെട്ട സര്‍വകക്ഷി സംഘം മുഖ്യന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയോട് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ ഈ യോഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."