എം.പി നിര്‍ദേശിച്ചു; കുട്ടികള്‍ ഉദ്ഘാടകരായി
കല്ലമ്പലം: തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് ഡോ. എ. സമ്പത്ത് എം.പി കുട്ടികളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു.
വയനാട് എം.പി എം.ഐ ഷാനവാസിനോടുള്ള ആദര സൂചകമായി എ. സമ്പത്ത് എം.പി നിലവിളക്ക് കൊളുത്തുകയോ പ്രസംഗിക്കുകയോ ചെയ്തില്ല. ഉദ്ഘാടനത്തിനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും പ്രോത്സാഹനം നല്‍കാനും സംഘടനകളും വ്യക്തികളും ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണമാണ് നടന്നത്. അഞ്ച് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് 4000 മുതല്‍ 12,000 വരെ സഹായം നല്‍കുന്ന കടുവാച്ചിറ മീരാസാഹിബ് മുസലിയാര്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ്, ടെക്‌നോപാര്‍ക്ക് ഇന്‍ഫോസിസ് ജീവനക്കാരുടെ സഞ്ജീവനി ട്രസ്റ്റിന്റെ ചിരാഗ് സ്‌കോളര്‍ഷിപ്പ്, വാഴവിള ചെല്ലപ്പന്‍പ്പിള്ള മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വെങ്ങോട് മധു അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. യാസിര്‍, വാര്‍ഡംഗം എം.എസ് ഉദയകുമാരി, എം. അബ്ദുല്‍ സലാം, ജി. സതീശന്‍നായര്‍, എം.എം യൂസഫ്, പി.ടി.എ പ്രസിഡന്റ് ജി. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ജയശ്രീ .എച്ച്, ഹെഡ്മിസ്ട്രസ് എ. റസിയാബീവി, സഞ്ജീവനി ട്രസ്റ്റ് പ്രതിനിധി ശ്രീജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."