HOME
DETAILS
MAL
ദേശീയപാതയില്‍ വെള്ളം കയറി; ഗതാഗതം തടസപ്പെട്ടു
backup
June 27 2017 | 18:06 PM
വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ദിണ്ഡുക്കല് ദേശീയപാത 183ല്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പെരിയാര്‍-ചോറ്റുപാറ നദിയിലെ ജലനിരപ്പുയര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമായത്.
കക്കികവല, നെല്ലിമല, തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ട് അടിയോളം വെള്ളം ഉയര്‍ന്നു. ഹര്‍ത്താലായതിനാല്‍ വാഹനങ്ങള്‍ പൊതുവെ കുറവായിരുന്നു.
കക്കികവല,നെല്ലിമല, തുടങ്ങിയ പ്രദേശങ്ങളില്‍ പെരിയാറനോട് ചേര്‍ന്ന് കരിങ്കല്‍ കെട്ടുള്ളതിനാല്‍ വെള്ളം ഇറങ്ങി പോവാനുള്ള സാധ്യതയും കുറവാണ്. കനത്ത മഴയാണ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."