'ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖമുദ്ര ആതുരസേവനം'
മാന്നാര്‍: ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖമുദ്ര ദൈവാരാധനയും ആതുരസേവനവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പരുമലപള്ളിയില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. മന്ത്രി മാത്യു ടി. തോമസ് മുഖ്യാതിഥിയായിരുന്നു.
ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിമെത്രയോസ് അധ്യക്ഷനായി. സെമിനാറില്‍ ഡോ. ബെന്നി കൂരാലില്‍ ക്ലാസെടുത്തു. ഇടവക വികാരി ഫാ. നൈാന്‍ ഫിലിപ്പ് പനയ്ക്കാമറ്റം, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ചെറിയാന് സി. തോമസ്, മൈനോരിറ്റി ഡെപലപ്മെന്റ് കോര്പറേഷന് ഡയരക്ടര്‍ ഫാ. മാത്യുസ് വാഴക്കുന്നം, ഫാ. വര്‍ഗീസ് ചാക്കോ, റവ. സഖറിയാ പനയ്ക്കാമറ്റം കോര്‍ എപ്പിസ്ക്കോപ്പാ, ബാബു എം. കുരുവിള, ജോസഫ് ഐപ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."