ചെങ്ങമനാട് പഞ്ചായത്തില്‍ 22 പേരെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി
കൊച്ചി: ആലുവ താലൂക്കില്‍ നടത്തിയ പരിഹാരം 2017ല്‍ 419 പരാതികള്‍ പരിഗണിച്ചു. ഇതില്‍ നേരത്തെ ഓണ്‍ലൈനായി ലഭിച്ച 232 പരാതികളില്‍ 193 എണ്ണം തീര്‍പ്പാക്കി. ചെങ്ങമനാട് പഞ്ചായത്തില്‍ ഭവനനിര്‍മാണത്തിനായി അപേക്ഷിച്ച 22 പേര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലം അനുവദിച്ചു. 187 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്നലെ തയ്യാറാക്കിയ അഞ്ചു കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ച് തുടര്‍നടപടികള്‍ നിര്‍ദേശിച്ചത്. പരിഹാരത്തിന്റെ നാലാം ഘട്ടമാണ് ഇന്നലെ നടന്നത്. നേരത്തെ പറവൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 232 പരാതികളില്‍ 140 എണ്ണം റവന്യുവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.
ഭൂമി സര്‍വേ സംബന്ധിച്ച പരാതികള്‍ കലക്ടര്‍ പരിശോധിച്ച് സര്‍വേ നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ടു നല്കാന് വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് 15 അപേക്ഷകളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."