ത്രിപുരയിലെ അഭയാര്‍ഥി ക്യാംപില്‍ പട്ടിണി മരണം
അഗര്‍ത്തല: ത്രിപുരയിലെ ബ്രു അഭയാര്‍ഥി ക്യാംപില്‍ പട്ടിണിമരണം. വടക്കന്‍ ത്രിപുരയിലെ ഏറ്റവും വലിയ അഭയാര്‍ഥി സങ്കേതമായ ബ്രു ക്യാംപില്‍ കഴിഞ്ഞിരുന്ന രണ്ടുവയസുള്ള കുട്ടിയും 60 കാരിയായ വൃദ്ധയുമാണ് പട്ടിണിമൂലം മരിച്ചത്. ഒക്ടോബര്‍ 31നാണ് ജോണ്‍ ചോങ്പ്രെങും (രണ്ടു വയസ്) മക്കോട്ടോ റിയാങ്ങും (60) മരിച്ചത്.
അഭയാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന റേഷനും ധനസഹായവും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതാണ് ക്യാംപില്‍ പട്ടിണി ഉണ്ടാവാനും മരണം റിപ്പോര്‍ട്ട് ചെയ്യാനും കാരണമെന്ന് മിസോറം ബ്രു ഡിസ്പളേസ്ഡ് പീപ്പിള്‍സ് ഫോറം (എം.ബി.ഡി.പി.എഫ്) ആരോപിച്ചു. അവസാനഘട്ട പുനരധിവാസ പ്രക്രിയ തുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മൂന്നുമുതല്‍ ബ്രു ക്യാംപിലെ കുടുംബങ്ങള്‍ക്ക് നല്‍കിവന്ന ധനസഹായവും സൗജന്യ റേഷനും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. അതേസമയം, ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍ അഭയാര്‍ഥി ക്യാംപിലെ മരണം സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."