ജലവിതരണ സംവിധാനം പൂര്‍ത്തിയാക്കണമെന്ന് കോയമ്പത്തൂര്‍ കോര്പറേഷന്
കോയമ്പത്തൂര്‍: നഗരത്തിലെ ജലവിതരണ പൈപ്പ് ലൈനും ഡ്രൈനേജ് സംവിധാനങ്ങളുടെയും നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കോയമ്പത്തൂര്‍ കോര്പ്പറേഷന് തമിഴ്നാട് വാട്ടര്‍ സപ്ലൈ, ഡ്രൈനേജ് എന്നീ വകുപ്പുകളുടെ അധികൃതരോട് ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തികള്‍ വൈകുന്നത് റോഡ് നവീകരണത്തെ സാരമായി ബാധിക്കുന്നുണ്ട്. റോഡ് നവീകരണത്തിന് മുന്നോടിയായി ഡ്രൈനേജുകളുടെയും കുടവെള്ള പൈപ്പ് ലൈനുകളുടെയും മാറ്റി സ്ഥാപിക്കലും നവീകരണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും സ്തംഭനാവസ്ഥയിലാണ്.
കോയമ്പത്തൂരിന്റെ മുഖച്ഛായ തന്നെ മാറുന്ന റോഡ് നവീകരണ പ്രവര്‍ത്തികളാണ് കോര്പറേഷന് പരിധിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അര്‍ബന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടിന്റെ ഭാഗമായി 69.14 കിലോമീറ്റര്‍ റോഡിനായി 40 കോടി രൂപ ഫണ്ടനുവദിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. ശരവണ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."