HOME
DETAILS
MAL
ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ 30ന് പണിമുടക്കും
backup
June 27 2017 | 19:06 PM
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ 30ന് ദേശവ്യാപകമായി പണിമുടക്കുമെന്ന് ആള് ഇന്ത്യ റീജ്യണല്‍ റൂറല്‍ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണിമുടക്കുന്ന ജീവനക്കാര്‍, മലപ്പുറം ഹെഡ് ഓഫിസ്, തിരുവനന്തപുരം, കോട്ടയം റീജ്യണല്‍ ഓഫിസുകള്‍, കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസ് എന്നീ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. ഗ്രാമീണ ബാങ്ക് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയഗ്രാമീണ ബാങ്ക് രൂപീകരിക്കുക, പെന്ഷന് അനുവദിക്കുക, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കും ധര്‍ണയും നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ. പ്രകാശന്, കെ. കൃഷ്ണന്, ഗണേശന് പുത്തലത്ത്, സി. മിഥുന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."