ജീവനൊടുക്കിയ കര്‍ഷകന്റെ മകളുടെ പഠനചെലവ് സര്‍ക്കാര്‍ വഹിക്കും
കോഴിക്കോട്: ചെമ്പനോടയില്‍ ജീവനൊടുക്കിയ കര്ഷകന് ജോയിയുടെ മകള്‍ അമലുവിന്റെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് പഠനചെലവ് വഹിക്കുക.
ജോയിയുടെ ഇളയമകള്‍ എം.എസ്.ഡബ്ല്യു കോഴ്സിന് പഠിക്കുകയാണ്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ ഒരുവര്‍ഷം ഒന്നര ലക്ഷത്തോളം രൂപ ചെലവുവരും. 16 ലക്ഷത്തോളം ബാധ്യതയുള്ള കുടുംബത്തിന് ഈ പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മകള്‍ പഠനം നിര്‍ത്തുകയാണെന്ന് ജോയിയുടെ ഭാര്യ മോളി പറഞ്ഞിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. 80 സെന്റ് ഭൂമി വിറ്റ് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കണമെന്നായിരുന്നു ജോയിയുടെ ആഗ്രഹം. നികുതി അടക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിനു കഴിഞ്ഞിരുന്നില്ലെന്നും മോളി പറഞ്ഞു.
അതേസമയം, ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് കേരളാ കോണ്‍ഗ്രസ് (എം) ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയും അറിയിച്ചു.
ജോയിയുടെ ഇളയമകളുടെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാനുള്ള സഹായമാണ് നല്‍കുക. ജോയിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."