എല്‍.ഡി ക്ലര്‍ക്ക് റാങ്ക്‌ലിസ്റ്റ് നോക്കുകുത്തി; ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍
കല്‍പ്പറ്റ: കാലാവധി അവസാനിക്കാനിരിക്കെ നാമമാത്രമായ നിയമനങ്ങള്‍ മാത്രം നടത്തി ജില്ലയില്‍ എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുന്നു. നിലവിലുള്ള ഒഴിവുകള്‍ പോലും പല വകുപ്പുകളും പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യാത്തതില്‍ എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം പ്രതിഷേധിച്ചു. ആശ്രിത നിയമനം, സ്ഥലം മാറ്റം, ലാസ്റ്റ്‌ഗ്രേഡ് പ്രൊമോഷന്‍ എന്നീ പേരുകളില്‍ ഒഴിവുകള്‍ പി.എസ്.സിക്കു യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ പല വകുപ്പുകളും ഒളിച്ചുവെക്കുകയാണ്. പൂഴ്ത്തിവെക്കപ്പെടുന്ന ഒഴിവുകള്‍ കണ്ടെത്തുന്നതിന് വിജിലന്‍സ് പരിശോധന നടന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാടെ അവഗണിക്കുകയാണ്. 2015 മാര്‍ച്ച് 31ന് നിലവില്‍ വന്ന ലിസ്റ്റില്‍ കഴിഞ്ഞ ലിസ്റ്റിനെ അപേക്ഷിച്ച് നിയമനം വളരെ കുറവാണ്. പുതിയ തെരഞ്ഞെടുപ്പിനായി പി.എസ്.സി വിവിധ ജില്ലകളിലേക്കുള്ള എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. ഡിസംബറില്‍ പുതിയ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കേ നിയമനം ഇഴഞ്ഞു നീങ്ങുന്നതില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. ലിസ്റ്റില്‍ില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാല്‍ കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില്‍ ഇടംനേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് കനത്ത നിരാശയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."