HOME
DETAILS

ഭീകരത: പാകിസ്താന് താക്കീതുമായി ഇന്ത്യാ-യു.എസ് പ്രസ്താവന

  
backup
June 27 2017 | 20:06 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%80

വാഷിങ്ടണ്‍: മേഖലയിലെ ഭീകരത അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും വൈറ്റ്ഹൗസില്‍ നടത്തിയ ആദ്യകൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും പാകിസ്താനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആശ്ലേഷിച്ച ട്രംപും മോദിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് പ്രഖ്യാപിച്ചു. വാണിജ്യ, സുരക്ഷാ മേഖലകളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഭീകരതയ്‌ക്കെതിരേ ഇന്ത്യയും യു.എസും ഒന്നിച്ച് പോരാടുമെന്ന് വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഭീകരത മനുഷ്യരാശിയുടെ വെല്ലുവിളിയാണ്. ഇതിനായി ഇരുരാജ്യങ്ങളും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുകയും ഭീകരവിരുദ്ധ നീക്കം ശക്തമാക്കുകയും ചെയ്യും.

പാക് മണ്ണും അവരുടെ രാജ്യവും ഭീകരര്‍ക്ക് താവളമാക്കാന്‍ അനുവദിക്കരുതെന്ന് സംയുക്ത പ്രസ്താവന പാകിസ്താനോട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍ പാകിസ്താന്‍ അവരുടെ മണ്ണ് ഭീകരര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നിവയ്‌ക്കെതിരേ ഇരുരാജ്യങ്ങളും പോരാടും. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്താന്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. പഠാന്‍കോട് ഭീകരാക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇത്തരത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണത്തിന് കരുത്തേകുന്നതാണ് യു.എസ് നിലപാട്. ഭീകരത ആഗോള വിപത്ത് എന്ന വിഷയത്തെ കുറിച്ചാണ് ഇന്ത്യ യു.എസ് സംയുക്തപ്രസ്താവന ഉണ്ടായതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ വ്യക്തമാക്കി.
2016 ല്‍ നരേന്ദ്രമോദി രണ്ടു തവണ യു.എസിലെത്തി അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായി സംയുക്ത പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ പാകിസ്താന്റെ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടിനെ പൂര്‍ണമായി തള്ളാന്‍ ഒബാമ തയാറായിരുന്നില്ല.
എന്നാല്‍ മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റക്കാരെ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

ട്രംപിന്റെ ആദ്യ വിരുന്ന് മോദിക്ക്

വാഷിങ്ടണ്‍: ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി വിദേശനേതാവിനു വൈറ്റ്ഹൗസില്‍ വിരുന്നൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. വൈറ്റ്ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണ് മോദിക്ക് വിരുന്നൊരുക്കിയത്. മോദി അധികാരമേറ്റ ശേഷം മൂന്നാമത്തെ യു.എസ് സന്ദര്‍ശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും ഒബാമയുടെ കാലത്താണ് മോദി വൈറ്റ്ഹൗസ് സന്ദര്‍ശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago