HOME
DETAILS
MAL
താമരശ്ശേരി ചുരം നവീകരണ പ്രവൃത്തികള്‍ക്ക് 33 കോടി രൂപയുടെ അംഗീകാരം
backup
November 05 2019 | 14:11 PM
കോഴിക്കോട്: ദേശീയപാത വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത 766 ല്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരം ഉള്‍പ്പെടുന്ന ഭാഗത്തിന്റെ നവീകരണപ്രവൃത്തിക്ക് 33 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു. അടിവാരം മുതല്‍ ചുണ്ടേല്‍ വരെയുള്ള ഭാഗമാണ് പ്രവൃത്തി നടക്കുക.
വീതികൂട്ടല്‍, സൈഡ് കെട്ടല്‍, ആവശ്യമായ ഇടങ്ങളില്‍ റോഡിന്റെ ലെവല്‍ ഉയര്‍ത്തല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക. ബി.എം ആന്റ് ബി.സി നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യും. എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്ന മുറക്ക് സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."